മമതാ ബാനര്‍ജിയുടെ ആസ്തി മൂല്യം 45.08 ശതമാനമായി കുറഞ്ഞു

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആസ്തി മൂല്യം 45.08 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നാണ് മമത ബാനര്‍ജി മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 16,72,352 രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്.

2016 ലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ സ്വത്ത് വിവരം 30,45,013 ആയിരുന്നു. അന്ന് ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മമത ജനവിധി തേടിയത്.

Top