പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല’ എന്നാക്കണം; മമതയുടെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ പേര് ‘ബംഗ്ല’ എന്നാക്കാനുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തള്ളി മോദി സര്‍ക്കാര്‍. പശ്ചിമബംഗാളാള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളികളഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ വ്യക്തമാക്കി.

രാജ്യസഭയില്‍ പശ്ചിമ ബംഗാള്‍ എംപി തബ്രത ബാനര്‍ജിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 26നാണ് സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കി മാറ്റണമെന്ന് പശ്ചിമ ബംഗാള്‍ നിയമസഭ; പ്രമേയം പാസാക്കിയത്. ഈ പ്രമേയം പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയക്കുകയായിരുന്നു.

Top