കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ സിബിഐയും കേന്ദ്രവും തമ്മിലുള്ള നാടകിയ സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു.സത്യാഗ്രഹ പന്തലില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന ബഡ്ജറ്റിന് അംഗീകാരം നല്‍കി. ഈ വേദിയില്‍ തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വാര്‍ഷിക മെഡലുകള്‍ സമ്മാനിച്ചത്.
കേന്ദ്രം പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും നരേന്ദ്ര മോദി ബംഗാളില്‍ ഭരണം അട്ടിമറി നടത്തുകയാണെന്ന് മമതാ ആരോപിച്ചു .ഭരണഘടനാ സംരക്ഷിക്കുക എന്ന ആവിശ്യം മുന്‍നിര്‍ത്തി കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമതാ സത്യാഗ്രഹമിരിക്കുന്നത്.
അതേസമയം, പൊലീസ് സിബിഐയെ തടഞ്ഞത് അതികാരദുര്‍വിനിയോഗമെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.
West Bengal CM Mamata Banerjee attend a West Bengal Police and Kolkata Police event. Kolkata Police Commissioner Rajeev Kumar also present. pic.twitter.com/zyFgfzJwHa
— ANI (@ANI) February 4, 2019