സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി മമത സര്‍ക്കാര്‍.

ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ ബംഗാളിലെ പേര് മിഷന്‍ നിര്‍മല്‍ ബംഗള എന്നാക്കി.

ആനന്ദധാര (ആജീവിക), ബംഗ്‌ള ഗ്രാമീണ്‍ സദക് യോജന (പ്രധാന്‍ മന്ത്രി ഗ്രാം സദക് യോജന), ബംഗ്‌ള ഗ്രഹ പ്രകല്‍പ (പ്രധാന്‍ മന്ത്രി ആവാസ് യോജന) എന്നിവയാണ് മറ്റു പദ്ധതികളുടെ പേരുകള്‍.

ഏപ്രില്‍ 12 നാണ് ഇതു സംബന്ധിച്ച ഉത്തരവ് ഗ്രാമീണ വികസന മന്ത്രാലയം ഇറക്കിയത്. ഈ പദ്ധതികളുടെ 40 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും എന്നാല്‍ നേട്ടം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മമത സര്‍ക്കാരിന്റെ ഈ നടപടി. മുമ്പ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 10 ശതമാനം മാത്രമായിരുന്നു സംസ്ഥാനങ്ങള്‍ മുടക്കിയിരുന്നത്. ഇപ്പോള്‍ അത് 40 ശതമാനമായി. അതു കൊണ്ടാണ് പേരുമാറ്റുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ കേന്ദ്ര പദ്ധതികളുടെ പേരു മാറ്റത്തിലൂടെ മമതാ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബംഗാള്‍ ബിജെപി സെക്രട്ടറി സായാന്തന്‍ ബസു കുറ്റപ്പെടുത്തി.

Top