ബംഗാള്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കൊല്‍ക്കത്തയിലെ റെഡ് റോഡിലാണ് സത്യപ്രതിജ്ഞ നടന്നത്. മമതയോടൊപ്പം 42 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.ചടങ്ങില്‍ ദേശീയ നേതാക്കളടക്കം നിരവധി പേര്‍ പങ്കെടുത്തു.
എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും ചടങ്ങ് ബഹിഷ്‌കരിച്ചു. ഇടത് കോണ്‍ഗ്രസ് സഖ്യത്തിനെതിരെ 211 സീറ്റ് നേടിയാണ് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറിയത്