സിബിഎസ്ഇ ചോദ്യപേപ്പറില്‍ ഇടം നേടി മമ്മൂട്ടിയുടെവര്‍ഷം സിനിമ

mammootty-actor

മികച്ച പ്രതികരണം നേടിയ ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘വര്‍ഷം’ എന്ന ചിത്രം. ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തിന് ഇപ്പോള്‍ മറ്റൊരു അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്.

സി.ബി.എസ്.സി ചോദ്യപേപ്പറില്‍ ഇടം നേടാനുള്ള അവസരമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ ആദ്യമായി വാട്‌സ് ആപ്പിലൂടെ റിലീസ് ചെയ്ത ഗാനം വര്‍ഷത്തിലെ ‘കൂട്ടുതേടി വന്നൊരു കുഞ്ഞിളം കാറ്റേ’ എന്ന ഗാനമായിരുന്നു. അത് തന്നെയായിരുന്നു സി.ബി.എസ്.ഇ ഏഴാം ക്ലാസിലെ പൊതുവിജ്ഞാനം ചോദ്യപേപ്പറിലെ ഒരു ചോദ്യം.

സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പരീക്ഷ പേപ്പറിലെ ചോദ്യത്തിന്റെ കാര്യം ആരാധാകരെ അറിയിച്ചിരിക്കുന്നത്. എം. ആര്‍ ജയഗീത എഴുതി ബിജിലാല്‍ ഈണം നല്‍കി സച്ചിന്‍ വാര്യര്‍ ആലപിച്ച ഗാനം മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്‌സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്.

Top