സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനില്‍ തിളങ്ങി മമ്മൂട്ടിയും മോഹന്‍ലാലും. ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ജയറാം, ദിലീപ്, ബിജു മേനോന്‍, ഗായിക ചിത്ര, സരയൂ മോഹന്‍, ഗോകുലം ഗോപാലന്‍, ഷാജി കൈലാസ്, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും ബന്ധുക്കളും റിസപ്ഷനില്‍ പങ്കെടുക്കുന്നുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങില്‍ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീര്‍വദിച്ചു. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.