mammootty and mohanlal

പുലിമുരുകനും തോപ്പില്‍ ജോപ്പനും തീയേറ്ററില്‍ തകര്‍ത്തോടുമ്പോള്‍ തന്നെ വീണ്ടും താരരാജാക്കന്‍മാര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.

മോഹന്‍ലാലിന്റെ ‘ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും , മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറും ക്രിസ്മസിന് തീയേറ്ററിലെത്തും.

സൂപ്പര്‍ഹിറ്റ് സിനിമ വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

നവംബര്‍ നാലിന് ചിത്രം തീയേറ്ററുകളിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്റെ തിരക്കുകള്‍ ഒഴിയാത്തതിനാല്‍ ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 22 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ റിലീസ് വാര്‍ത്ത പുറത്ത് വിട്ടത്.

മമ്മൂട്ടിയെ നായകനാക്കി പുതുമുഖം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ ക്രിസ്മസ് റിലീസായിരിക്കും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

പൃഥ്വിരാജ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ജിക്കു ജേക്കബ്-മോഹന്‍ലാല്‍ ചിത്രവും കുടുംബ ചിത്രമാണ്.

തോപ്പില്‍ ജോപ്പനും പുലിമുരുകനും ഒരേ ദിവസം റിലീസ് ചെയ്തതോടെ തീയേറ്ററുകളില്‍ ഉത്സവ പ്രതീതിയായിരുന്നു.

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പുലിമുരുകന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ക്രിസ്മസ് വെടിക്കെട്ടിന്റെ പുരമാകുമെന്നുറപ്പാണ്.

Top