ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി മമ്മൂട്ടിയും സാമന്തയും

ന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (NBFC) ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി മമ്മൂട്ടിയെയും സാമന്തയെയും നിയമിച്ചു.ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട പ്രഗല്‍ഭരായ വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നതു വഴി കേവലം ഒരു പ്രഖ്യാപനമല്ല നടത്തുന്നത്. ഞങ്ങളുടെ വളര്‍ച്ചയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിയ്ക്കുകയാണ്. മമ്മൂട്ടിയും സാമന്തയും വെറും സെലിബ്രിറ്റികള്‍ മാത്രമല്ല. അവരുടെ മികവും, സമഗ്രതയും, രാജ്യത്തെ ജനങ്ങളുമായി ആഴത്തില്‍ വേരൂന്നിയതാണ്- ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി അനില്‍കുമാര്‍ പറഞ്ഞു.

32 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. രാജ്യത്തുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കുന്നതുവഴി ഒരു പാന്‍ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കുവാനും, പൊതുജനങ്ങളുമായി നിലനില്‍ക്കുന്ന ബന്ധം വളര്‍ത്താനുമാണ് മമ്മൂട്ടിയെയും സാമന്തയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി ഐ.സി.എല്‍ നിയമിച്ചിരിക്കുന്നത്.

ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, വെഹിക്കിള്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഇന്‍വെസ്റ്റ്മെന്റ് ഓപ്ഷനുകള്‍, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങള്‍ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് കൂടാതെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് , ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഐ.സി.എല്‍ ഇന്‍വെസ്റ്റ്മെന്റ് എല്‍.എല്‍.സി, ഐ.സി.എല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐ.സി.എല്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് എന്നീ സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട്, ഐ.സി.എല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മിഡില്‍ ഈസ്റ്റിലേക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു കഴിഞ്ഞു. കൂടാതെ തമിഴ്നാട്ടില്‍, 92 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE ലിസ്റ്റഡ് NBFC-യായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിനെയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഈ ശ്രദ്ധേയമായ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നില്‍, സിഎംഡി. അഡ്വ. കെ. ജി. അനില്‍കുമാര്‍, ഹോള്‍ ടൈം ഡയറക്ടറും, സിഇഒയുമായ ഉമ അനില്‍കുമാര്‍ എന്നിവരുടെ മികച്ച നേതൃത്വമാണ്. കൂടാതെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നല്‍കുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന് സാധിച്ചിട്ടുണ്ട്.

Top