മലയാളത്തില്‍ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്നത് നാലു വ്യത്യസ്ത ഗെറ്റപ്പുകളില്‍. ഇതില്‍ 35 മിനിറ്റോളം നീളുന്ന ഒരു ഗെറ്റപ്പില്‍ മമ്മൂട്ടിയെത്തുന്നത് സ്‌ത്രൈണ ഭാവത്തിലാണ്. സ്‌ത്രൈണ ഭാവത്തിലെത്തുന്ന ഫാന്‍ മേഡ് പോസ്റ്ററുകള്‍ വൈറലാകുകയാണ്.
50 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് 17-ാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രത്തിനായി അണിനിരക്കുന്നത്.തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ ജിം ഗണേഷാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്.
സംഘട്ടത്തിന് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായ കെച്ചയാണ് ചിത്രത്തിന് ഫൈറ്റ് ഒരുക്കുന്നത്. വിശ്വരൂപം, ബില്ല 2 ,ആരംഭം,തുപ്പാക്കി എന്നി ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ ആളാണ് കെച്ച.
പ്രശസ്ത തമിഴ് നടന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യ അനു വിഷ്ണുവര്‍ദ്ധനാണ് ചിത്രത്തിന്റെ വേഷവിധാനം കൈകാര്യം ചെയ്യുന്നത്. നീരജ് മാധവ് ,ക്യൂന്‍ ഫെയിം ദ്രുവന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകും.