‘ഫാന്‍ ബോയി’യെ ക്യാമറയിലാക്കി മമ്മൂട്ടി; വിഡിയോ

ക്യാമറയ്ക്ക് പിന്നില്‍ മമ്മൂട്ടി എന്ന ഭാഗ്യം ലഭിച്ചതിന്റെ സന്തോഷം പങ്കിട്ട് സിനിമാ താരങ്ങളില്‍ പലരും എത്താറുണ്ട്. അങ്ങനെ ഭാഗ്യം ലഭിച്ചവരുടെ കൂട്ടത്തില്‍ താനും ഉണ്ടെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബനും. മമ്മൂട്ടി ഫോട്ടോ എടുക്കുന്ന വിഡിയോ പങ്കുവച്ചാണ് ആ അപൂര്‍വ നിമിഷത്തെക്കുറിച്ച് ചാക്കോച്ചന്‍ പ്രേക്ഷകരോട് വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ സൂപ്പര്‍ ക്ലിക്കാണ് ചാക്കോച്ചന്‍ പങ്കുവച്ചത്. ഫാന്‍ ബോയി മൊമന്റ്, മെഗാഷൂട്ടര്‍ എന്നു പറഞ്ഞാണ് ചാക്കോച്ചന്‍ വീഡിയോ പങ്കുവച്ചത്. ചാക്കോച്ചനെ ഫെയിമിലാക്കുകയാണ് മെഗാസ്റ്റാര്‍.ഇതിന് മുന്‍പും ചാക്കോച്ചന്‍ ഫോട്ടോഗ്രാഫറായ മമ്മൂട്ടിയെ പങ്കുവച്ചിട്ടുണ്ട്. മകന്‍ ഇസഹാഖിന്റെ ചിത്രങ്ങളും മമ്മൂട്ടി പകര്‍ത്തിയിരുന്നു. അതെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. മകന്‍ ഇസഹാഖിന്റെ ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രവും ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു.

Top