മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിച്ചു

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രം ഉണ്ടയുടെ ഷൂട്ടിങ് ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത ഭൂപ്രകൃതിയും പരിചരണവുമാണ് ചിത്രത്തില്‍ ഉണ്ടാവുക

മമ്മൂട്ടി ഒരു സാധാരണ സബ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രം ഒരു ആക്ഷന്‍-കോമഡി എന്റര്‍ടെയ്നറാണ്. ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഒമര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയോ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. തിവാരി വില്ലന്‍ വേഷത്തിലാകും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നക്സലേറ്റ് പ്രദേശത്തെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന ഒരു കൂട്ടം പൊലീസ് യൂണിറ്റിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ പോക്ക്.

ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജാക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ ലിയോ ലോപ്സ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീതം. ശ്യാം കൗശലാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍. 2019 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Top