mammootty new film the great father

കൊച്ചി: വര്‍ത്തമാന കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന പീഡനങ്ങളും മാധ്യമ രംഗത്തെ ‘മഞ്ഞവല്‍ക്കരണവും’ ചൂണ്ടികാട്ടി മമ്മുട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍…

ഡേവിഡ് നൈനാനെന്ന സീരിയസ് നായക കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മുത്തച്ഛനും സുഹൃത്തുക്കളുമെല്ലാം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വാര്‍ത്ത കേട്ട മലയാളിക്ക് മുന്‍പില്‍ ബന്ധങ്ങള്‍ ‘ബന്ധനങ്ങളാകുന്നത് ‘ എങ്ങനെയെന്ന് കൂടി ചിത്രം ഓര്‍മ്മപ്പെടുത്തി തരുന്നുണ്ട്.

നായകന്റെ സുഹൃത്തും സ്ഥാപനത്തിലെ ജീവനക്കാരനുമായ വില്ലന്റെ കുട്ടികളോടുള്ള ലൈംഗിക വൈകൃതം ഇന്ന് കേരളയ സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ നേര്‍ കാഴ്ചയാണ്.

മാധ്യമ സ്ഥാപനത്തിന്റെയും വ്യക്തിയുടെയും നേട്ടത്തിനു വേണ്ടി ഒരു എത്തിക്‌സുമില്ലാതെ ‘മഞ്ഞ മാധ്യമ പ്രവര്‍ത്തനം’ നടത്തുന്ന റിപ്പോര്‍ട്ടറുടെ രണ്ട് കൈപ്പത്തികളും ബോംബ് വച്ച് തകര്‍ത്തുകൊണ്ടാണ് നായകന്‍ മാധ്യമ മൂല്യചുതിക്കെതിരെ പ്രതികരിക്കുന്നത്.

എന്തും വാര്‍ത്തയാക്കാന്‍ മത്സരിക്കുന്ന ഒരു ആഭാസകനായാണ് സിനിമയിലെ മാധ്യമ പ്രവര്‍ത്തകനായ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്.

പൊലീസ് എത്തും മുന്‍പ് പ്രതിയിലേക്ക് എത്തുന്ന നായകന്റെ യാത്രയെ വേണമെങ്കില്‍ പൊലീസ് കണ്ട് പിടിക്കാതിരുന്ന കൊല്ലത്തെ പീഡന കേസുമായി പോലും താരതമ്യപ്പെടുത്തിയാലും അതിശയോക്തിയില്ല.

പൊലീസിനേക്കാള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്കും, സമൂഹത്തിനുമാണ് ഉത്തരവാദിത്വമെന്നും ദ ഗ്രേറ്റ് ഫാദര്‍ ഓര്‍മ്മപ്പെടുത്തുന്നു.

Top