മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം പേരന്‍പിനെ വ്യത്യസ്തമായി വരവേറ്റ് ആലപ്പുഴയിലെ മമ്മൂട്ടി ഫാന്‍സ്
ബുദ്ധി വൈകല്യം സംഭവിച്ച വികലാംഗയായ കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ഇതേ അവസ്ഥയിലുള്ള കുട്ടികള്‍ക്ക് സൗജന്യമായി കാണുവാനുള്ള അവസരമാണ് ആലപ്പുഴയിലെ മമ്മൂട്ടി ഫാന്‍സ് ഒരുക്കിയത്.
ശാരീരികമായും മാനസികമായും വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അത് പരിഹരിക്കുന്നതിന് രക്ഷിതാക്കള്‍ നേരിടുന്ന വിഷമങ്ങളുമാണ് ചിത്രം പറയുന്നത്.
അതിനാല്‍ ഈ ചിത്രം ആദ്യം കാണേണ്ടത് ഈ കുട്ടികളാണെന്ന തിരിച്ചറിവ് തന്നെയാണ് മമ്മൂട്ടി ഫാന്‍സ് ഇത്തരത്തിലൊരു അവസരം സൃഷ്ടിക്കാന്‍ കാരണം.
ആദ്യ ഷോയ്ക്ക് ഫാന്‍സുകാരും ,റെയ് ബാന്‍സിനി ഹൗസും ചേര്‍ന്നാണ് കുട്ടികളെ തിയേറ്ററിലെത്തിച്ചത്. നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കുട്ടികളെ തിയേറ്റര്‍ ജീവനക്കാര്‍ എടുത്തായിരുന്നു കയറ്റിയത്.
മികച്ച പ്രതികരണമാണ് പേരന്‍പിന് ലഭിക്കുന്നത്. പേരന്‍പിനെ പ്രശംസിച്ച് യുവതാരം സണ്ണിവെയ്‌നും രംഗത്തെത്തിയിരുന്നു.
പേരന്‍പ് കണ്ടെന്നും മനുഷ്യത്വത്തിന്റെ അതിജീവനമാണ് പേരന്‍പെന്നും മമ്മുക്കയ്ക്ക് ഒരു നൂറു ഉമ്മകളെന്നും സണ്ണി പറഞ്ഞു.
പ്രശസ്ത സംവിധായകന്‍ റാം ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ,സമുദ്രക്കനി ,അഞ്ജലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് യുവന്‍ ശങ്കര്‍ രാജ ആണ്. ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.