ടി.എന്‍ പ്രതാപന്റെ ‘ഓര്‍മ്മകളുടെ സ്‌നേഹതീരം’ എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്ത് മെഗാ സ്റ്റാര്‍ മമ്മൂട്ടി.മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ടി.എന്‍ പ്രതാപന്റെ മകന്‍ ആഷിഖ് ടിയും പങ്കെടുത്തു. രാഷ്ട്രീയമടക്കം ചുറ്റുപാടിലുള്ള നിരവധി കാര്യങ്ങളെ പറ്റി മമ്മൂട്ടി സംസാരിച്ചതായി ടി.എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതെ സമയം മമ്മൂട്ടിയുടേതായി പുറത്തുവന്ന പുതിയ ലുക്ക് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. മമ്മൂട്ടിയുടെ മനോഹാരമായ ചിരിയും പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കുമാണ് ആരാധകരെ ആവേശത്തിലാക്കിയത്. നേരത്തെ മമ്മൂട്ടിയുടെ വര്‍ക്ക് ഔട്ട് ചിത്രം സമാനമായ രീതിയില്‍ വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു.