മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് ഇന്നേക്ക് മുപ്പതിയൊമ്പത് വര്‍ഷം തികയുന്നു. 1980 മെയ് ആറിനാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിത നായികയാകുന്നത്. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമകളില്‍ സജീവമായതും സൂപ്പര്‍താരമായി ഉയര്‍ന്നതും. വിവാഹവാര്‍ഷിക ദിനത്തില്‍ പ്രത്യേകം ആഘോഷങ്ങളൊന്നുമില്ലെന്നാണ് വിവരങ്ങള്‍. താരസംഘടനയായ അമ്മയുടെ മേഗാഷോയുടെ തിരക്കിലാണ് മമ്മൂക്ക ഇപ്പോള്‍.
ഭാര്യ എന്നതിലുപരി തനിക്കുള്ള ഒരേയൊരു പെണ്‍സുഹൃത്ത് എന്നാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിശേഷിപ്പിക്കാറുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടി മമ്മൂട്ടി എന്നാണ് സുല്‍ഫത്തും പറയാറുള്ളത്.
ദുല്‍ഖറിന്റെ മകളായ മറിയം അമീറയുടെ ഒന്നാം പിറന്നാളായിരുന്നു മെയ് അഞ്ചിന്. തൊട്ടുപിന്നാലെയാണ് താരകുടുംബത്തിലെ മറ്റൊരാഘോഷവും.