ഒരു വമ്പന്‍ ചിത്രത്തിലൂടെ തമിഴ്നാട് ബോക്സ് ഓഫിസിനെ ഇളക്കിമറിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തയാറാകുന്നു എന്ന വാര്‍ത്ത ഏറക്കുറേ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വേഷത്തിലേക്ക് വിജയ് ആന്റണിയെയാണ് പരിഗണിക്കുന്നത്. മലയാളത്തിലും ചിത്രം എത്തും.
നവാഗതനായ വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങുന്നതിനാണ് പദ്ധതിയിടുന്നത്. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ഷൈലോക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം മുഖ്യമന്ത്രിയായി വേഷമിടുന്ന വണിന്റെ ഷൂട്ടിംഗിലേക്ക് നീങ്ങും. വണിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം തമിഴ് ചിത്രം തുടങ്ങുമെന്നാണ് സൂചന. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് പേരന്‍പിലൂടെ മമ്മൂട്ടി തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയത്.