ലോകവ്യാപകമായി 100 കോടി ക്ലബില്‍ കയറി മമ്മുട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ‘ഞങ്ങളുടെ കണ്ണൂര്‍ സ്‌ക്വാഡ് ലോകമെമ്പാടുമുള്ള ബിസിനസിലൂടെ 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക്, ഞങ്ങളുടെ അതിശയിപ്പിക്കുന്ന പ്രേക്ഷകര്‍ക്ക് ഹൃദയംഗമമായ നന്ദി.’ എന്നാണ് ചിത്രത്തിന്റെ നേട്ടത്തെ കുറിച്ച് മമ്മൂട്ടി കമ്പനി ഫേസ്ബുക്കില്‍ കുറിച്ചത്.
സെപ്റ്റംബര്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വലിയ പ്രൊമോഷനൊന്നുമില്ലാതെ എത്തിയ കണ്ണൂര്‍ സ്‌ക്വാഡിന് തുടക്കത്തില്‍ തന്നെ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. നടനും സംവിധായകന്റെ സഹോദരനും കൂടിയായ റോണി വര്‍ഗീസും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്.
മമ്മൂട്ടിക്കും തിരക്കഥാകൃത്ത് റോണിക്കുമൊപ്പം അസീസ്, കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, തുടങ്ങിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.