പുതുവര്‍ഷത്തില്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലും മമ്മൂട്ടി എത്തുക പൊലീസ് യൂണിഫോമിൽ. യുവനിരയിലെ ശ്രദ്ധേയ ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് അത്. ജനുവരി ഒന്നിന് സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഡിസംബര്‍ 26 ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
#Megastar421 Pooja On December 26#Megastar Joins the shoot On Jan 1
Director : Roby Varghese Raj
Produced by : @MKampanyOffl#Mammootty @mammukka pic.twitter.com/Omy8lrSC0T— Sreedhar Pillai (@sri50) December 21, 2022
മമ്മൂട്ടിയുടെ കരിയറിലെ 421-ാം ചിത്രമാണ് ഇത്. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന നാലാം ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ജിയോ ബേബിയുടെ കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍. മമ്മൂട്ടിയുടേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിലും അദ്ദേഹം പൊലീസ് വേഷത്തിലാണ് എത്തുന്നത്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍ ആണ് ചിത്രം.