മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം പേരൻപ് പ്രശസ്ത വിദേശ ചലച്ചിത്ര മേളയായ ‘റോട്ടർഡാം ഫെസ്റ്റിവലിൽ’ പ്രദർശിപ്പിച്ചു. ചിത്രത്തിന് മികച്ച സ്വീകരണമാണ് മേളയിൽ ലഭിച്ചത്. തമിഴിലെ പ്രമുഖ സംവിധായകനായ റാം ഒരുക്കിയ ചിത്രത്തിൽ അഞ്ജലിയാണ് നായിക. തങ്കമീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന ദേശീയ അവാർഡ് ജേതാവ് സാധന സർഗം പേരൻപിൽ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നുണ്ട്.
Just watched #Peranbu world premiere today at Rotterdam film festival Tears rolling sir it's a crown in indian cinema bold attempt hats off @Director_Ram @plthenappan happy iam also a small part in this great film pic.twitter.com/rl21gHZWQh
— J Satish Kumar (@JSKfilmcorp) January 27, 2018
റോട്ടർഡാമിലെ മേളയിൽ ചിത്രത്തിന്റെ ആദ്യ പ്രദർശനം കണ്ട തമിഴ് നിർമ്മാതാവ് ജെ സതീഷ് കുമാർ ചിത്രം ഹൃദ്യമാണെന്ന് ട്വിറ്ററിൽ കുറിച്ചു. സംവിധായകൻ റാമിനും നിർമ്മാതാവ് പി.എൽ തേനപ്പനുമൊപ്പമുള്ള ചിത്രത്തോടുകൂടിയാണ് ട്വീറ്റ്. ‘സിനിമ കണ്ട് കണ്ണ് നിറഞ്ഞെന്നും ഇന്ത്യൻ സിനിമക്ക് കിട്ടിയ കിരീടമാണ് പേരൻപെന്നും സതീഷ് ട്വിറ്ററിൽ കുറിച്ചു.
#peranbu @mammukka steals entire show wow no words @sadana swipes her role @Director_Ram and crew got a great applause after screening
— J Satish Kumar (@JSKfilmcorp) January 27, 2018
തമിഴിലും, മലയാളത്തിലുമായി എത്തുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന അഞ്ജലി ട്രാൻസ്ജെൻഡറാണ്.സിദ്ധിഖും സുരാജ് വെഞ്ഞാറമൂടും മലയാള പതിപ്പിൽ അഭിനയിക്കുന്നുണ്ട്.