രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജിപണിക്കര്‍ സംവിധായകനാകുന്ന ‘കസബ’യില്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ എസ്.കെ സഹസംവിധായകനാകുന്നു. മമ്മൂട്ടിയാണ് നായകന്‍.
ദ കിംഗും ഏകലവ്യനുംകമ്മീഷണറുമടക്കം മലയാളത്തിന് ഒട്ടേറെ മെഗാ ഹിറ്റുകള്‍ സമ്മാനിച്ച ഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടെയും സൗഹൃദം പുതുതലമുറയും പിന്തുടരുകയാണ്.
കൊച്ചിയിലെ അമിറ്റി യൂണിവേഴ്സിറ്റിയിലെ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് ജഗന്‍. ഒരു സംവിധായകനാകാനാണ് ജഗന്റെ മോഹം. കര്‍ണാടത്തിലായിരുന്നു കസബയുടെ ആദ്യ ഷെഡ്യൂള്‍.ചിത്രം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്തപ്പോഴാണ് ജഗന്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്തത്.
ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക.സരസനായ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. കര്‍ണാടകയിലെ കോളാറിലായിരുന്നു ആദ്യത്തെ 30 ദിവസത്തെ ഷൂട്ടിംഗ്. പളനിയിലെ ഷൂട്ടിംഗോടെ ഏപ്രില്‍ 15 ന് കസബ പൂര്‍ത്തിയാകും.