‘നന്ദി മമ്മൂക്ക, ഇതൊരു സ്വപ്നയാഥാര്‍ത്ഥ്യ നിമിഷമാണ് ; ഒടിയനില്‍ മമ്മൂക്കയുടെ സാന്നിധ്യവും

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഈ മാസം 14നാണ് റിലീസിനെത്തുക.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒടിയനില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവും. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്ക് വച്ചത്. മമ്മൂട്ടിയുടെ മാസ്മരിക ശബ്ദത്തോടുകൂടി ഒടിയന്‍ പൂര്‍ത്തിയായി എന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. മമ്മൂട്ടിയുമായുള്ള ചിത്രത്തോട് കൂടിയായിരുന്നു പോസ്റ്റ്.

‘നന്ദി മമ്മൂക്ക. ഇതൊരു സ്വപ്നയാഥാര്‍ത്ഥ്യ നിമിഷമാണ്. അങ്ങെയുടെ മാസ്മരിക ശബ്ദത്തോടുകൂടി എന്റെ ഒടിയന്‍ പൂര്‍ത്തിയായിരിക്കുന്നു’ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Top