ഗാനഗന്ധര്‍വന്‍ എഴുതിയത് മമ്മൂട്ടിക്ക് വേണ്ടി മാത്രമാണെന്ന് രമേഷ് പിഷാരടി

മ്മൂട്ടിക്ക് വേണ്ടി മാത്രമാണ് ഗാനഗന്ധര്‍വ്വനെഴുതിയതെന്ന് രമേഷ് പിഷാരടി. മമ്മുക്കക്ക് ഈ കഥാപാത്രം വളരെ അനുയോജ്യമാണെന്ന് തോന്നി. ഈ സിനിമ അദ്ദേഹം ചെയ്താല്‍ നന്നായി വരുമെന്ന് മനസില്‍ തോന്നി. അതുകൊണ്ടാണ് മറ്റൊരു നടനേയും സമീപിക്കാതിരുന്നതെന്നും പിഷാരടി വെളിപ്പെടുത്തി.

സിനിമയുടെ ആശയം അദ്ദേഹത്തിനോട് പറഞ്ഞതിനു ശേഷം സമ്മതത്തിനു വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു, തിരക്കഥ തയ്യാറാക്കാന്‍ വേണ്ടി. മമ്മൂക്ക സമ്മതിച്ചിരുന്നില്ലെങ്കില്‍ ഈ സിനിമ താന്‍ ചെയ്യില്ലായിരുന്നുവെന്നും പിഷാരടി അറിയിച്ചു.

ഉല്ലാസ് എന്ന സാധാരണ മിഡില്‍ ക്ലാസുകാരനെയാണ് മമ്മൂട്ടി ഗാനഗന്ധര്‍വനില്‍ അവതരിപ്പിക്കുന്നത്. വളരെ സാധാരണക്കാരനായ അധികമാരും ശ്രദ്ധിക്കാത്ത തരത്തില്‍ ഉള്ള ഒരാളാണ് ഉല്ലാസ് എന്നും പിഷാരടി അഭിമുഖത്തില്‍ വിശദീകരിച്ചു. സിനിമയുടെ റിലീസ് വെള്ളിയാഴ്ചയാണ്.

Top