ജെല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധകരെ പിന്തുണച്ച് നടന്‍ മമ്മൂട്ടി. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ പ്രസ്താവന ഇങ്ങനെ:
ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’
ചെന്നൈയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ സിനിമ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, അജിത്ത്, തൃഷ, എ.ആര്‍ റഹ്മാന്‍, ധനുഷ് എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.