ബി.ജെ.പിയേക്കാളും വർഗീയമായ പാർട്ടി ഇന്ത്യയിലില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: ബി.ജെ.പിയേക്കാളും വർഗീയമായ പാർട്ടി ഇന്ത്യയിലില്ലെന്നും ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്കെതിരെ നിൽക്കുന്ന ഹാർദിക് പട്ടേൽ ഉൾപ്പടെയുള്ളവരുമായി താൻ ചർച്ചകൾ നടത്തുന്നുണ്ടെന്നും മമത പറഞ്ഞു.

സ്വന്തം എം.പിമാർ എതിർത്ത് വോട്ട് ചെയ്യുമെന്ന ഭയം മൂലമാണ് അവിശ്വാസ പ്രമേയങ്ങൾ കേന്ദ്രസർക്കാർ പരിഗണനക്കെടുക്കാത്തത്. ജുഡീഷ്യറിയെ സംബന്ധിച്ച അഭിപ്രായം നാല് സുപ്രീംകോടതി ജഡ്ജിമാരുടെ അവഗണിക്കാനാവില്ല. ചീഫ് ജസ്റ്റിസിന്റെ ഇംപീച്ച്മന്റെ് വിഷയം മറ്റ് പാർട്ടികളും പരിഗണിക്കണമെന്നും മമത ആവശ്യപ്പെട്ടു.

Top