കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ബിഗ്‌ബോസാണെന്ന് കരുതേണ്ടെന്ന് മമത ബാനര്‍ജി.ജനാധിപത്യമാണ് ബിഗ്‌ബോസ്. ഭാവിപരിപാടി പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കുമെന്നും സുപ്രീംകോടതി വിധിക്ക് ശേഷം മമത പറഞ്ഞു.
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് പാടില്ലെന്ന ഉത്തരവ് ധാര്‍മിക വിജയമാണ്.താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കു വേണ്ടിയാണ്. ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
പരസ്പര സഹകരണത്തോടെയുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും, സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും മമത പ്രതികരിച്ചു.