ന്യൂ ഡൽഹി :ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണം.എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി,ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.
ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
അതേസമയം,കോടതി വിധി ധാര്‍മിക വിജയമെന്ന് മമത പറഞ്ഞു .രാജീവ് കുമാറിന്റെ അറസ്റ്റ് പാടില്ലെന്ന വിധി ധാര്‍മികമെന്നും ഉത്തരവ് സ്വാഗതം ചെയ്യുന്നൂവെന്നും മമത ബാനര്‍ജി പ്രതികരിച്ചു.