ചെന്നെ : വിവാഹ ശേഷം നടിമാര്‍ അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്ന് നടി പ്രിയാമണി.
വിജയ്-അമലപോള്‍ വേര്‍പിരിയലുമായി ബന്ധപ്പെട്ടാണ് നടിയുടെ പ്രതികരണം.
ജോലിക്ക് പോകുന്ന ഒരോ സ്ത്രീകളും അവരുടെതായ തൊഴിലില്‍ മുന്നേറുകയാണ്.ഒരോ തൊഴിലിലും അവരുടെ നൈപുണ്യം പ്രകടമാണ് പ്രിയാമണി ചൂണ്ടിക്കാട്ടി.
വിവാഹശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ് അവര്‍ പറഞ്ഞു.
ഭാര്യയായ ശേഷം കുടുംബം ശ്രദ്ധിക്കണം ഭര്‍ത്താവിനെ ശ്രദ്ധിക്കണം എന്നൊക്കെയുള്ളത് ജാംബവാന്റെ കാലത്തെ നടപടി ക്രമങ്ങളാണെന്ന് നടി മംമ്താ മോഹന്‍ദാസ് പറഞ്ഞു. ഒരു നടി മറ്റൊരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രധാനമായും തന്റെ സൗന്ദര്യം സംരക്ഷിക്കേണ്ടതില്‍ ശ്രദ്ധാലുവായിരിക്കണം
മാത്രമല്ല ഷൂട്ടിങ്ങിനായി വിദേശങ്ങളില്‍ പോകേണ്ടി വരും പക്ഷേ ഭര്‍ത്താക്കന്‍മാര്‍ നടിമാരെ പാചകം ചെയ്യാനും തുണി കഴുകാനും സുഖിക്കാനുമുള്ള യന്ത്രങ്ങളായിട്ടാണ് കണ്ട് വരുന്നത്.
അതിനാല്‍ തന്നെ സ്ത്രീകള്‍ വിവാഹത്തെ കുറിച്ച ചിന്തിക്കുന്നത് ഉപേക്ഷിച്ച് തൊഴിലില്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടതെന്നും മംമ്ത പറഞ്ഞു.
ഭാര്യമാര്‍ തങ്ങളുടെ അടിമകളാകണമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഒരു പട്ടി കുഞ്ഞിനെയെടുത്ത് വളര്‍ത്തട്ടെയെന്നും വിവാഹമോചിതയായ നടി പ്രതികരിച്ചു.
(കടപ്പാട് ; സിനിമാ മംഗളം)