ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജയായ യുവതിയെ സ്വവര്‍ഗരതിക്കാരിയെന്ന് ആരോപിച്ച് ആക്രമിച്ചയാളെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തു. അല്ലാഷീദ് അല്ലാഹ് ആണ് അറസ്റ്റിലായത്.
മാന്‍ഹാട്ടനിലെ സബ് വേട്രയിനില്‍ യാത്ര ചെയ്യുകയായിരുന്നു അവ്‌നീത് കൗര്‍ എന്ന യുവതി. അല്ലാഷീദ് യുവതിക്കെതിരെ ലൈംഗിക ചുവയോട് കൂടി സംസാരിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.
പിന്നീട് അവനീത് കൗറിനെ അല്ലാഷീദ് പിന്‍തുടര്‍ന്നു. സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന കൗറിനെ സ്വവര്‍ഗ രതിക്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു. കൗറിന്റെ മുടികുത്തിപ്പിടിച്ച്് വലിച്ച് നിലത്തിഴച്ചു. കഴുത്തും നട്ടെല്ലും ഇടിച്ച് പരിക്കേറ്റ കൗറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്