കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കള്ള വോട്ടിന് ശ്രമം. പൊന്നുരുന്നി ക്രിസ്റ്റ്യൻ കോൺവെന്റ് സ്കൂൾ ബൂത്തിലാണ് സംഭവം. പിറവം പാമ്പാക്കുട സ്വദേശി ആൽബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പൊന്നുരുന്നി സ്വദേശിയായ ടിഎം സഞ്ജുവിന്റെ വോട്ട് ചെയ്യാനായിരുന്നു ശ്രമം. യുഡിഎഫ്, ബിജെപി ബൂത്ത് ഏജന്റുമാരാണ് പരാതി നൽകിയത്. സ്ഥലത്തില്ലാത്ത ആളുടെ പേരിൽ കള്ള വോട്ടിന് ശ്രമം നടത്തിയതായി ആരോപണമുയർന്നു.
നേരത്തെ വോട്ടിങ് ആരംഭിച്ച ഘട്ടത്തിൽ മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.