ഭോപ്പാൽ: മധ്യപ്രദേശിൽ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശ് സ്വദേശിയായ ജഗദീഷ് അഹിര്‍വാർ (36 )നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്നാണ് പൊലീസിന് ലഭിച്ചത്.
ഭോപ്പാലില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയുള്ള കുവാരിയിലാണ് സംഭവം നടക്കുന്നത്.
കുട്ടിയെ കാണാതാവുകയും തുടർന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലീസ് അന്വേഷണത്തിലാണ് കുട്ടിയെ അവസാനമായി ജഗദീഷ് അഗിര്വാളിന്റെ കൂടെയാണ് കണ്ടതെന്ന് കണ്ടെത്തിയത്.
പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ വിവരം പൊലീസിനോട് പറഞ്ഞത്.
പീഡന ശ്രമത്തിനിടെ മരിച്ച കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയതായും ഇയാള്‍ പറഞ്ഞു.