ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഇയാള്‍ നജീബിനെ വിട്ടുതരണമെങ്കില്‍ മോചന ദ്രവ്യമായി 20 ലക്ഷം രൂപ കുടുംബത്തോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.ജീബിന്റെ തിരോധാനം അന്വേഷിക്കുന്ന ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്.
നജീബ് അഹമ്മദ് തന്റെ കസ്റ്റഡിയിലാണെന്നും മോചനദ്രവ്യം ഉടന്‍ കൈമാറണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. കഴിഞ്ഞ ഒക്ടോബര്‍ 15ന് രാത്രിയാണ് നജീബ് അഹമ്മദിനെ ജെഎന്‍യു ഹോസ്റ്റലില്‍നിന്നു കാണാതായത്. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം നജീബിനെ അന്വേഷിക്കുന്നതിനിടയിലാണ് അറസ്റ്റ്.