കൊച്ചി: കേരളം പ്രളയഭീതി നേരിടുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തരത്തിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ പിടിയില്‍. നെന്മാറ നെല്ലിക്കാട്ടുപറമ്പില്‍ അശ്വിന്‍ ബാബുവാണ് പിടിയിലായത്. വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെയാണ് ഇയാള്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം പൊട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം സുരക്ഷാ പ്രശ്‌നം ഉളളതിനാല്‍ പുറത്തുവിടാത്തതാണെന്നുമാണ് സന്ദേശം. താന്‍ ഇവിടെ നിന്നും രക്ഷപ്പെടുകയാണെന്നും ഈ സന്ദേശം എല്ലാവരെയും അറിയിച്ച് വേഗം ഇവിടെ നിന്ന് പുറത്തുകടക്കണമെന്നുമാണ് ബാബു ശബ്ദസന്ദേശത്തില്‍ പറഞ്ഞത്. തുടര്‍ന്ന് സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.