തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. വൈക്കം സ്വദേശി അനിലാണ് അറസ്റ്റിലായത് പിടിയിലായിരിക്കുന്നത്. കോട്ടയത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ തൃപ്പൂണിത്തുറയില്‍ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
സംസ്ഥാനത്തെ പൊലീസ് അതിക്രമത്തില്‍ നടപടി എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നാണ് ഇയാള്‍ ക്ലിഫ് ഹൗസിലെ ഔദ്യോഗിക ഫോണില്‍ വിളിച്ച് അറിയിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് ഭീഷണി ഫോണ്‍സന്ദേശം വന്നത്. കോട്ടയത്ത് നിന്നാണ് കോള്‍ വന്നതെന്നാണ് പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു.