കോഴിക്കോട്: പെൺകുട്ടിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ.
കോഴിക്കോട് വൈഎംസിഎ റോഡിലേക്കുള്ള ഇടവഴിയില്‍ പെണ്‍കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്.
പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസ് സ്വമേധയ കേസെടുത്തിരുന്നു.
കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പൊലീസ് പിടിയിലാവുന്നത്.
ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തത്.
എന്നാൽ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പെൺകുട്ടി പരാതി നൽകാൻ തയ്യാറായിട്ടുമില്ല.
കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.
സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നു.