എയർപോർട്ടിലും നിയമസഭയിലും ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ

bribery

തിരുവനന്തപുരം: ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ആള്‍ പിടിയില്‍. അഞ്ചല്‍ സ്വദേശി പ്രമോദിനെയാണ് നിയസഭയിലെ വാച്ച് ആന്‍ വാര്‍ഡ് പിടികൂടിയത്. എയര്‍പ്പോര്‍ട്ടിലും നിയമസഭയിലും ഡ്രൈവറുള്‍പ്പെടെയുള്ള തസ്തികയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പിനിരയാക്കിയവരെ നിയമസഭയ്ക്ക് മുന്നിലെത്തിച്ചാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്. ഇയാളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളം പുറത്തായത്. മുന്‍പും ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.

Top