യുവാവിന്റെ ജനനേന്ദ്രീയത്തിന് മുറിവേല്‍പ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു; അക്രമിയെ കണ്ടെത്താനായില്ല

കൊച്ചി: യുവാവിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. കൊച്ചി നഗരത്തിലാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ ജനനേന്ദ്രീയത്തില്‍ മുറിവേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അക്രമിക്കപ്പെട്ട യുവാവിന് സംസാര ശേഷിയില്ലാത്തതിനാല്‍ ഇയാളെ അക്രമിച്ചതാരെന്ന് പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇന്നലെ രാത്രി പത്തരയോടെ എറണാകുളം അയ്യപ്പന്‍കാവിന് സമീപത്ത് വച്ചയാരുന്നു അക്രമം. റോഡിലൂടെ അലക്ഷ്യമായി നടന്ന് വരികയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി പെടുന്നനെ റോഡിലേക്ക് വീണു. ഇതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആഴത്തില്‍ മുറിവേറ്റത്തിനാല്‍ ജനനേന്ദ്രിയം നീക്കം ചെയ്തു. ഇയാളുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

Top