ന്യൂഡല്‍ഹി: വൃദ്ധസദനത്തില്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വൃദ്ധമാതാവിനെ മകന്‍ കട്ടകൊണ്ട് ഇടിച്ചുകൊന്നു.
സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ സാഗരപുരിലാണ് സംഭവമുണ്ടായത്.
ലക്ഷ്മണ്‍ കുമാര്‍ എന്ന 48 കാരനാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസ് സ്‌റ്റേഷനില്‍ സ്വയം കീഴടങ്ങി.
ഇയാള്‍ തൊഴില്‍ രഹിതനാണ്.
തനിക്ക് വീടുവിട്ട് പോകാന്‍ താല്‍പര്യമില്ലെന്നും വൃദ്ധസദനവുമായി യോജിച്ചുപോകാനാവില്ലെന്ന് അമ്മ മകനോട് പറഞ്ഞിരുന്നു.
ഇതോടെ പ്രകോപിതനായ ലക്ഷമണ്‍ കുമാര്‍ പ്ലാസ്റ്റിക് പൈപ്പുപയോഗിച്ച് കഴുത്ത് ഞെരിക്കുകയും കട്ടകൊണ്ട് ഇടിക്കുകയുമായിരുന്നു.
താന്‍ വിഷാദരോഗത്തിന് ചികിത്സ തേടുന്ന ആളാണെന്നാണ് ലക്ഷ്മണ്‍ കുമാര്‍ പറയുന്നത്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.