യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരണം ; യുവാവിന്റെ തല ഓവനില്‍ കുടുങ്ങി

ലണ്ടന്‍ : രസകരവും , വിചിത്രവുമായ നിരവധി വീഡിയോകൾ നമ്മൾ നിരന്തരം കാണാറുണ്ട്. അത്തരത്തിൽ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ വീഡിയോ ചിത്രീകരണം നടത്തിയ യുവാവിന് കിട്ടിയത് കിടിലൻ പണി.

വീഡിയോ ചിത്രീകരിക്കുന്നതിനിടെ ബ്രിട്ടനില്‍ നിന്നുള്ള 22 കാരന്റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി.

പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച്‌ മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ചതിനു ശേഷം മുഖം അതില്‍ അമര്‍ത്തുകയും അങ്ങനെ മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കാനാണ് യുവാവും കൂട്ടുകാരും ശ്രമിച്ചത്.

പക്ഷേ വീഡിയോ ചിത്രീകരണത്തിൽ സംഭവിച്ചത് അവർ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.

മുഖത്തിന്റെ ആകൃതി സൃഷ്ടിക്കുന്നിതിന്റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം മൈക്രോ വേവിനുള്ളില്‍ കുഴച്ച്‌ നിറച്ചു. ശേഷം തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള എയര്‍ ട്യൂബ് വായിലും വച്ചു. എന്നിട്ട് മൈക്രോ വേവിനുള്ളില്‍ മുഖം അമര്‍ത്തുകയായിരുന്നു.

പ്ലാസ്റ്ററിങ് പദാര്‍ഥം യുവാവും സുഹൃത്തുക്കളും വിചാരിക്കുന്നതിനു മുന്നേ തന്നെ കട്ടിയായാവുകയും തല മൈക്രോ വേവ് ഓവനില്‍ കുടുങ്ങുകയുമായിരുന്നു.

മൈക്രോ വേവ് ഓവന്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാതിരുന്നത് വലിയ അപകടം ഒഴിവാക്കി. യുവാവിനെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ആദ്യം ശ്രമിച്ചിരുന്നു. അതിന് സാധിക്കാതെ പിന്നീടാണ് വിദഗ്ധരുടെ സേവനം തേടി.

തുടര്‍ന്ന് വെസ്റ്റ് മിഡില്‍ ലാന്‍ഡ് ഫയര്‍ സര്‍വീസ് എത്തി യുവാവിന്റെ തല പുറത്തെടുത്തു.

Top