ചണ്ഡീഗഡ്: ചണ്ഡീഗഡ് സെക്ടറിലെ, പഞ്ചാബ് പൊലീസ് ഹെഡ്ക്വാട്ടേഴിസിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. വൈദ്യുത വിഭാഗത്തില്‍ കരാര്‍ ജീവനക്കാരനായ ബുറേലി സ്വദേശി അജിത് കുമാര്‍ എന്ന 29-തുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തു വര്‍ഷമായി ഇവിടെ താത്ക്കാലിക ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു അജിത് കുമാര്‍. കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടിയായിരുന്നു അജിതിനെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴാം നിലയിലേക്ക് ലിഫ്റ്റ് വഴി വൈദ്യൂതി അണയ്ക്കാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളും തുടര്‍ന്ന് അജിത് പിന്നീട് താഴേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി പരിശോധനയില്‍ ലഭിച്ചു. അജിത് പ്രമേഹ രോഗിയായിരുന്നെന്നും, രണ്ടു ചെറിയ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, പഞ്ചാബിലെ മൊഹാലിയില്‍ പൊലീസിനെ ഭയന്ന് 48 കാരന്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്ന് എടുത്തു ചാടി. നാല്പത്തിയെട്ടുകാരനായ അവിനാശ് യാദവാണ് മരിച്ചത്. മൃതശരീരത്തിന്റെ അടുത്തു നിന്നും ആത്മഹത്യ കുറിപ്പും ലഭിച്ചിരുന്നു. മകനെ നീ എന്നോട് പൊറുക്കണം, ഞാന്‍ നിരപരാധിയാണ്, പൊലീസും നാട്ടുകാരും തന്നെ വെറുതെ വിടില്ല. അതുകൊണ്ട് ഞാന്‍ ജീവനൊടുക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, അവിനാശ്ന്റെ പേരില്‍ യാതൊരു ക്രിമിനല്‍ കേസുകളും ഉള്ളതായി രേഖകളില്ലെന്ന് പൊലീസ് പറയുന്നു .