കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് ലോറിയിടിച്ച് മരിച്ചു. കുണ്ടറ അമ്പിപൊയ്ക മറുതായത്ത് വീട്ടില്‍ അശ്വിന്‍ എബ്രഹാം (24) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.
ആശുപത്രിക്ക് സമീപത്തെ ദേശീയപാതയിലേക്ക് ഓടിക്കയറവെയാണ് ലോറിയുടെ അടിയില്‍പ്പെട്ടത്.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.