യുവതി ജനനേന്ദ്രിയം മുറിച്ച് മാറ്റിയ യുവാവിന് ദാരുണാന്ത്യം

dead-body

താനെ: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ യുവാവ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തുഷാര്‍ പൂജാരെ എന്ന യുവാവാണ് മരിച്ചത്.

താനെയിലെ നന്ദീവാലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. മുംബൈയിലെ സ്വകാര്യബാങ്കിലെ ജീവനക്കാരനായിരുന്നു തുഷാര്‍. ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് അയല്‍വാസിയായ വീട്ടമ്മയെ ശല്യം ചെയ്തു. ഭര്‍ത്താവിന്റെ മുന്നില്‍ അവരെ മോശക്കാരിയാക്കാനും ശ്രമിച്ചു. ശല്യം സഹിക്ക വയ്യാതെ യുവതി തന്റെ സുഹൃത്തുക്കളോട് കാര്യം പറഞ്ഞു. മൂന്ന് പേരും കൂടി തീരുമാനിച്ച് യുവാവിനെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ച് വരുത്തി.

സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് യുവതി അയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റി. നാട്ടുകാരാണ് പിന്നീട് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യുവതിയെയും തേജസ്, പ്രവീണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Top