ഓടിത്തുടങ്ങിയ മെട്രോ ട്രെയിനിന്റെ വാതിലിനിടയില്‍ കൈ കുടുങ്ങി; യാത്രക്കാരന്‍ മരിച്ചു

കൊല്‍ക്കത്ത: മെട്രോ ട്രെയിനിന്റെ വാതിലിനിടയില്‍ കൈ കുടുങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോല്‍ക്കത്തയിലെ പാര്‍ക് സ്ട്രീറ്റ് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. സജല്‍ കുമാര്‍ കാഞ്ചിലാല്‍ എന്ന യാത്രക്കാരനാണു മരിച്ചത്.

ഓടിത്തുടങ്ങിയ മെട്രോ ട്രെയിനിന്റെ വാതിലിലൂടെ പ്ലാറ്റ്‌ഫോമില്‍നിന്നു ട്രെയിനിലേക്കു കയറാന്‍ ശ്രമിക്കവെ സജലിന്റെ കൈ ട്രെയിനിന്റെ വാതിലിന് ഇടയില്‍ കുടുങ്ങി. ട്രെയിന്‍ മുന്നോട്ടുപോയപ്പോള്‍ സജല്‍ പ്ലാറ്റ്‌ഫോമിന് ഇടയില്‍പ്പെട്ടു. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനിന്റെ വാതിലിനു തകരാര്‍ സംഭവിച്ചതാണ് അപകടത്തിനു കാരണമെന്നു കരുതപ്പെടുന്നു. അപകടത്തില്‍ കൊല്‍ക്കത്ത മെട്രോ ജനറല്‍ മാനേജര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top