വിചാരണയ്ക്ക് എത്തിച്ച പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു

പത്തനംതിട്ട: ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ച പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു. ഗാര്‍ഹിക പീഡനക്കേസില്‍ ആറുമാസമായി തടവിലായിരുന്ന ആറന്മുള കോഴിപ്പാലം തളിക്കാട്ടുമോടിയില്‍ ബിജു ടി.പി(41) ആണു മരിച്ചത്.

ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. വെള്ളിയാഴ്ച രാവിലെ ഇയാളെ വിചാരണ ചെയ്തശേഷം ഉച്ച കഴിഞ്ഞു വിധി പ്രസ്താവിക്കാനിരിക്കെയാണ് സംഭവം. കോടതി വരാന്തയില്‍ കാത്തിരിക്കവേ ബിജു അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അഭിഭാഷകനും പൊലീസുകാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top