കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കസ്റ്റഡി മരണം.
കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു.
നടുവില്‍ സ്വദേശി മുത്തലിബാണ് മരിച്ചത്. കസ്റ്റഡി മര്‍ദനമാണ് മരണത്തിനു കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഒടുവള്ളി സർക്കാർ ആശുപത്രിക്ക് മുന്നിൽ ഇക്കാര്യം ഉന്നയിച്ച് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചു.
അതേസമയം, മുത്തലിബിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. കസ്‌റ്റഡിയിലെടുത്ത ഇയാൾ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും എക്‌സൈസ് കൂട്ടിച്ചേർത്തു.