മുംബൈയിലെ ആശുപത്രിയില്‍ എംആർഐ മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു

Man Dies After Being Sucked

മുംബൈ: സ്‌കാനിങ് മുറിയില്‍ കടന്ന യുവാവിന് എംആര്‍ഐ മെഷീനില്‍ കുടുങ്ങി ദാരുണ മരണം. സ്‌കാനിങ് മെഷിന് അടുത്തേയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് രാജേഷ് മരുവിന്റെ മരണത്തിന് കാരണമായത്.

ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ സുരക്ഷാ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രി വാര്‍ഡില്‍ ജോലിയ്ക്ക് നില്‍ക്കുന്ന വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണ് ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധുവിനോടൊപ്പം രാജേഷ് സ്‌കാനിങ് മുറിയിലേക്ക് കയറിയത്.

സ്‌കാനിങ് മെഷിനിലുള്ള കാന്തിക വലയം ഓക്‌സിജന്‍ സിലിന്‍ഡറിനെ ആകര്‍ഷിക്കുകയും ഉടന്‍ തന്നെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിതെറിക്കുകയുമായിരുന്നു. സിലിന്‍ഡിറിനൊപ്പം മെഷീനില്‍ കുടുങ്ങിയ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അപകടം നടന്ന സമയത്ത് മുറിയിലുണ്ടായിരുന്നവര്‍ യുവാവിനെ മെഷീനില്‍ നിന്ന് വേര്‍പെടുത്തിയപ്പോഴേക്കും രക്തം വാര്‍ന്നു പോയിരുന്നു. അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പത്തുമിനുട്ടിനുള്ളില്‍ മരണം സംഭവിച്ചു.

Top