ഖൊവൈ: മദ്യമാണെന്ന് കരുതി ആസിഡ് കുടിച്ച 55കാരന്‍ മരിച്ചു. ത്രിപുര ഖൊവൈ ജില്ലയിലെ ലങ്കാപുര ഗ്രാമത്തിലാണ് സംഭവം. കാര്‍ത്തിക് മോഹന്‍ ദെബ്ബര്‍മ എന്നയാളാണ് മരിച്ചത്. മദ്യമാണെന്ന് കരുതി ഒരു മുഴുവന്‍ കുപ്പി ആസിഡും കുടിച്ച ഇയാള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. സംഭവ ദിവസവും സമീപത്തെ മദ്യഷോപ്പില്‍ പോയി മദ്യപിച്ച് വീട്ടിലെത്തി ഉറങ്ങി. അര്‍ധരാത്രിയായപ്പോള്‍ എണീറ്റ് വീണ്ടും കുടിക്കുന്നതിനായി ബോട്ടിലെടുത്തു. എന്നാല്‍ മദ്യത്തിന് പകരം ആസിഡ് സൂക്ഷിച്ച കുപ്പിയാണ് എടുത്തത്.
റബ്ബര്‍ കൃഷിയുടെ ആവശ്യത്തിനായി കൊണ്ടുവന്ന ആസിഡാണ് കുടിച്ചത്. ബോധരഹിതനായി വീണ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.