Man Dies In Rush To See Shah Rukh Khan In Gujarat’s Vadodara

വഡോദര: റിലീസിനൊരുങ്ങുന്ന റായീസ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ ഓഗസ്റ്റ് ക്രാന്തി രാജഥാനി എക്‌സ്പ്രസിലെത്തിയ ഷാരൂഖാനെ കാണാനെത്തിയ ആരാധകര്‍ സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി 10.30ഓടെ ട്രെയിന്‍ സ്‌റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. പത്തു മിനിറ്റ് അവിടെ നിര്‍ത്തിയിട്ടതിന് ശേഷം ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നും എടുത്തപ്പോള്‍ ആരാധകര്‍ പിറകേ ഓടി. തുടര്‍ന്നുണ്ടായ തിരക്കിലാണ് ഒരാള്‍ ശ്വാസംമുട്ടി മരിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാവായ ഫാര്‍ഹീദ് ഖാന്‍ പത്താന്‍ എന്നയാളാണ് മരിച്ചത്.

മുംബയില്‍ നിന്നും ഡല്‍ഹിയിലേക്ക് സിനിമയുടെ പ്രൊമോഷനായി ട്രെയിന്‍യാത്ര ആരംഭിച്ച ഷാരൂഖിനെ കാണാന്‍ നിരവധി പേരാണ് സ്‌റ്റേഷനില്‍ തടിച്ച് കൂടിയിരുന്നത്.

ക്രിക്കറ്റ് താരങ്ങളാണ് ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവരും ഷാരൂഖാനെ കാണാന്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു.

എന്നാല്‍ സിനിമയുടെ പ്രചാരണത്തിനിടയില്‍ ഒരാള്‍ മരിച്ചതില്‍ അതീവ ദുഃഖമുണ്ടെന്ന് ഷാരുഖ് ഖാന്‍ അറിയിച്ചു.

Top