സുഹൃത്തിന്റെ വീട്ടില്‍ എത്തിയ യുവാവ് കുറുമാലി പുഴയില്‍ മുങ്ങി മരിച്ചു

drowned

കൊടകര: കുറുമാലി പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സ്വദേശിയായ എണ്ണശേരി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അരുണ്‍ ആണ് മരിച്ചത്. കുറുമാലിപുഴയിലെ കോഞ്ചാന്‍ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം ഉണ്ടായത്. ആറ്റപ്പിള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു അരുണ്‍. തുടര്‍ന്ന് പന്തല്ലൂര്‍ സ്വദേശിയും ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടറുമായ അനിലനാണ് പുഴയില്‍ നിന്ന് മൃതദേഹം മുങ്ങിയെടുത്തത്. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.

Top