കുടുംബ വഴക്ക്; യുവാവ് പെട്രോളൊഴിച്ച് കത്തിച്ച ഭാര്യയുടേയും മകന്റേയും നില ഗുരുതരം

fire

കോന്നി: പത്തനംതിട്ട കോന്നിയില്‍ യുവാവ് പെട്രോളൊഴിച്ചു കത്തിച്ച ഭാര്യയുടേയും മകന്റെയും നില ഗുരുതരാവസ്ഥയില്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് വകയാര്‍ കൊല്ലന്‍പടി ഗോകുലത്തില്‍ രതീഷ് ഭാര്യ രമ്യ(26), മകന്‍ അഭിജിത്ത് എന്നിവരുടെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുകുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റ രമ്യയെയും സാരമായി പരുക്കേറ്റ അഭിജിത്തിനെയും നാട്ടുകാര്‍ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കൊക്കാത്തോട് സ്വദേശിയായ രതീഷും കുടുംബവും കൊല്ലന്‍പടിയില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്.

ബഹളം കേട്ട് ഓടിവന്ന സമീപവാസികള്‍ തുണി കൊണ്ട് പൊതിഞ്ഞാണ് ഇരുവരുടെയും ശരീരത്തിലെ തീയണച്ചത്. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top